പാലക്കാട് : ആരോഗ്യവകുപ്പിന്റെ കീഴിലുളള ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് മിഡ്‌വൈഫറി കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhs.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്ക്‌ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ എക്‌സ് സര്‍വ്വീസ്‌മെന്‍ ഐഡന്റിറ്റി കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ആഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സൈനിക ക്ഷേമ ഡയറക്ടര്‍, സൈനിക ക്ഷേമ വകുപ്പ്, വികാസ്ഭവന്‍, തിരുവനന്തപുരം33 മേല്‍വിലാസത്തില്‍ ഓഗസ്റ്റ് 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഒറിജിനല്‍ അപേക്ഷയും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുളള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നേരിട്ട് അയക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പാലക്കാട് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം: ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം
