കൊച്ചി: സ്വപ്നയുടെ ജാമ്യാപേക്ഷയിൽ 18-08-2020 ചൊവ്വാഴ്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടക്കും. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയിൽ നിന്ന് 3 കോടി രൂപ സ്വപ്ന കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് തെളിവ് ലഭിച്ചു. ഇതിൻറെ വിഹിതം അറ്റാഷെയ്ക്കും മറ്റു ഉന്നതർക്കും കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനും നൽകിയെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
നിർമ്മാണ കമ്പനിയുമായി ചർച്ച നടത്തിയത് സന്ദീപ് നായരാണെന്ന് തെളിവുണ്ട്. സന്ദീപിനെ വീട്ടിൽ വച്ച് റമീസ് ആണ് ബാഗേജ് പൊട്ടിച്ചത്. കോൺസുലേറ്റിലെ ഉന്നതന് നൽകാൻ എന്ന വ്യാജേന ഓരോ കിലോ സ്വർണ്ണത്തിന് ആയിരം ഡോളർ കൂടി സ്വപ്ന വാങ്ങിയിരുന്നു. കമ്മീഷൻ കുറച്ചു നൽകാനായി സ്വർണ്ണത്തിൻറെ അളവ് കുറച്ചാണ് റമീസ് സ്വപ്നയെ അറിയിച്ചിരുന്നത് എന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.