സിഡ്‌നി: മഹേന്ദ്ര സിങ്ങ് ധോണിയുടെ വിരമിക്കലിലൂടെ ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്തിനും കെല്‍ രാഹുലിനും ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചതെന്ന് മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ്. .എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് ഇരുവരും സുഖമായി ഉറങ്ങിക്കാണുമെന്നാണ് ഡീന്‍ ജോണ്‍സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് സെമിഫൈനല്‍ വരെ ധോണിയായിരുന്നു ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍. ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതോടെ മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. എന്നാല്‍ അടുത്ത ധോണിയായി അവതരിപ്പിക്കപ്പെട്ട റിഷഭ് പന്തിന് തിളങ്ങാനായില്ല.
എന്നാല്‍ വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും തിളങ്ങിയ രാഹുല്‍ ഏകദിന ടീമിന്റെ വിക്കറ്റ് കീപ്പറായി സ്ഥാനമുറപ്പിക്കുകയും ചെയ്തു.ന്യൂസീലന്റിനെതിരായ ട്വന്റി-20, ഏകദിന പരമ്പരകളില്‍ ഋഷഭ് പന്ത് ടീമിലുണ്ടായിട്ടും കെ.എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്.
ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഏറ്റവും കൗതുകകരമായ കമന്റുകളിലൊന്നായി മാറിയിരിക്കുകയാണ് മുന്‍ ഓസീസ് താരത്തിന്റെ ട്വീറ്റ്