ഞരമ്പുരോഗികളെ തല്ലി കൊല്ലണം. റേറ്റ് ചോദിച്ച ആൾക്കെതിരെ സാനിയ ഇയ്യപ്പൻ

കൊച്ചി:സിനിമാരംഗത്തു നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് പല താരങ്ങളും മീ ടൂ ക്യാംപെയ്നിലൂടെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ഈയിടെ സോഷ്യൽ മീഡിയ വഴി നേരിട്ട ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് യുവനടി സാനിയ ഇയ്യപ്പൻ.

ബംഗളൂരു യാത്രയ്ക്കിടയിൽ ഷോട്‌സും ടോപ്പും ധരിച്ച് നിൽക്കുന്ന തന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ കമൻ്റിനെക്കുറിച്ചാണ് സാനിയ പറയുന്നത്.


” മണിക്കൂറിന് എത്രയാ റേറ്റ്’ എന്നായിരുന്നു ആ കമൻ്റ്. ആ വൃത്തികെട്ട കമൻ്റിന് സാനിയ നൽകിയ മറുപടി ആരാധകരുടെ പ്രശംസ നേടി.

“വിശന്ന് വലഞ്ഞപ്പോൾ ഭക്ഷണം മോഷ്ടിക്കേണ്ടി വന്ന മധു എന്ന പാവം ചേട്ടനെ തല്ലിക്കൊന്നവർ ഇത്തരം ഞരമ്പുരോഗികളെ തല്ലിക്കൊല്ലാനുള്ള മനസാണ് കാണിക്കേണ്ടത്. അങ്ങനെയേ നമ്മുടെ നാട് നന്നാവൂ. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അയാളുടെ സ്വാതന്ത്ര്യമാണ്. എന്ത് വസ്ത്രം ധരിക്കുന്നുവെന്നതിലല്ല മറ്റുള്ളവർ അതെങ്ങനെ നോക്കിക്കാണുന്നു എന്നതിലാണ് പ്രശ്‌നം. കാഴ്ചപ്പാടാണ് മാറേണ്ടത്. മോഡേൺ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെല്ലാം മോശക്കാരാണെന്ന ധാരണയും മാറണം.’ സാനിയയുടെ പ്രതികരണം ആ ഞരമ്പുരോഗിയെ ചിന്തിപ്പിച്ചു എന്നു വേണം കരുതാൻ.
അയാൾ സാനിയയോട് ക്ഷമാപണം നടത്തുകയും സാനിയയുടെ മറുപടി കിട്ടാനായി ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ഇട്ട കമൻ്റാണെന്ന് വിശദീകരിക്കുകയും ചെയ്തു.

മോശം കമൻറിനെതിരേ ആർജവത്തോടെ പ്രതികരിച്ച സാനിയയ്ക്ക് ആരാധകരുടെ കൈയ്യടിയും ലഭിച്ചു.

നൃത്തവേദിയിൽ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തിയ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. സാനിയ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കേ ആണ് സിനിമയിൽ തുടക്കം കുറിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →