ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ തുടങ്ങാന്‍ തയ്യാറായി 24 കമ്പനികള്‍ രംഗത്തെത്തി. 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇതുവഴി രാജ്യത്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
സാംസങ് ഇലക്ട്രോണിക്‌സ്, ആപ്പിള്‍ പോലുള്ള ടെക് ഭീമന്‍മാരാണ് രാജ്യത്തേക്ക് എത്തുന്നത്. ഫാക്‌സ്‌കോണ്‍, വിസ്ട്രന്‍ കോര്‍പ്, പെഗട്രോണ്‍ കോര്‍പ് കമ്പനികളും രാജ്യത്തേക്ക് വരുന്നുണ്ട്. മോദി സര്‍ക്കാര്‍ വൈദ്യുതോപകരണ നിര്‍മാതാക്കള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വില്‍പനയുടെ നാലൂ മുതല്‍ ആറു ശതമാനം വരെ ഇന്‍സന്റീവ് പ്രഖ്യാപിച്ചിരുന്നു.
ഇലക്ട്രോണിക്‌സ് മേഖലയിലൂടെ മാത്രം 153 ബില്യന്‍ ഡോളറിന്റെ വസ്തുക്കള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മിക്കപ്പെടുമെന്നും പത്തു ലക്ഷത്തോളം ജോലി സൃഷ്ടിക്കപ്പെടുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഇതിലൂടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 55 ബില്യന്‍ ഡോളറിന്റെ അധിക നിക്ഷേപമുണ്ടാകുമെന്ന് കണക്കുകൂട്ടുന്നത്. യുഎസ് -ചൈന വാണിജ്യ പ്രശ്‌നങ്ങളാണ് ഇന്ത്യയ്ക്ക് അനുകൂലമാവുന്നത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ സര്‍വേ പ്രകാരം വിയറ്റ്‌നാമാണ് വ്യവസായത്തിന് ഏറ്റവും അനുയോജ്യം. കംബോഡിയ, മ്യാന്‍മര്‍, ബംഗ്ലദേശ്, തായ്ലന്‍ഡ് എന്നിവയാണ് പിന്നില്‍.

