കൊച്ചി: സംവിധായകന് ബിജുകുമാര്‍ ദാമോദരന്റെ ചിത്രത്തിലാണ് നായകനാകാന്‍ ടൊവിനോ തോമസ് തയാറെടുക്കുന്നത്. ചിത്രത്തിലെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ടൊവിനോയുടെ മറ്റൊരു ചിത്രമായ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഹോട്സ്റ്റാറില് റിലീസ് ചെയ്യും.
മിന്നല്‍ മുരളി, അജയന്റെ രണ്ടാം മോഷണം, കള, പള്ളിച്ചട്ടമ്പി, ഭൂമി, 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് എന്നിവയാണ് ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

