തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എന്നുവേണമെന്നും എങ്ങനെ വേണമെന്നും തീരുമാനിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വിദഗ്ദ്ധരുമായി പ്രാഥമിക ചർച്ച നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. സംസ്ഥാന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഭാസ്കരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിന്‍റെ ഉള്ളടക്കം ഇപ്രകാരം: ആരോഗ്യ വിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടത്താം എന്നാണ് അവരുടെ അഭിപ്രായം. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ല, തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും തെരഞ്ഞെടുപ്പ് . അങ്ങനെ വരുമ്പോൾ ചെലവ് കൂടും.
നവംബർ 12ന് മുമ്പ് പുതിയ ഭരണസമിതികൾ അധികാരമേൽക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണം സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടത്താം. അതിൽ എന്തൊക്കെ വേണം എന്നായിരുന്നു തിങ്കളാഴ്ച നടന്ന ചർച്ച. ആരോഗ്യവകുപ്പ് ഡയറക്ടർ ആരോഗ്യ വിദഗ്ധരും ചർച്ചയിൽ പങ്കെടുത്തു. ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് കമ്മീഷൻ. കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ ഇവയെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കണം.

