ശ്യാം രാജകിനെ മന്ത്രിസഭയില്‍ നിന്ന് ‌ പുറത്താക്കിയതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍

പാറ്റ്ന: വ്യവസായ വകുപ്പുമന്ത്രി ശ്യാംരാജകിനെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കി മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. മുതിര്‍ന്ന നേതാവായ രാജകിനെ ജനതാദള്‍ (യു) പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നിയമാസഭ തെരഞ്ഞെടുപ്പ്‌ സമീപിച്ച സാഹചര്യത്തില്‍ ശ്യാം രാജക്‌, ലാലുപ്രസാദ്‌ യാദവിന്‍റെ ആര്‍.ജെ.ഡി യില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ്‌ നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുര്‍ന്നാണ്‌ രാജകിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയതെന്ന്‌ ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ ബസിസ്‌ത നാരായണ്‍ സിംങ്‌ പറഞ്ഞു.

രാജക്‌ ആര്‍ജെഡി യില്‍ ചേരുമെന്ന്‌ നേരത്തേ തന്നെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. മുമ്പ്‌ ആര്‍ജെഡിയിലായിരുന്ന രാജക്‌ 2009 ലാണ്‌ നിതീഷ്‌ കുമാറിന്‍റെ പാര്‍ട്ടിയിലെത്തിയത്‌.

വ്യവസായ മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കണമെന്ന മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‍റെ ശുപാര്‍ശ ഗവണ്ണര്‍ അംഗീകരിച്ചു.

ഇതിനിടെ ഫറാസ്‌ ഫാല്‍മി, മഹേശ്വര്‍ പ്രസാദ്‌ യാദവ്‌, പ്രേമ ചൗധരി, എന്നിങ്ങനെ മൂന്ന്‌ എം.എല്‍.എ മാരെ ആര്‍.ജെ.ഡി യില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്‌. മുന്‍ കേന്ദ്രമന്ത്രി എം.എ ഫാത്മിയുടെ മകനാണ്‌ പുറത്താക്കപ്പെട്ട ഫറാസ്‌ ഫാത്മി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്‌ നടപടി. നിയമസഭാ തെരഞ്ഞെ ടുപ്പിന്‌ മൂന്നുമാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ്‌ ഈ നടപടികള്‍ എന്നത്‌ ശ്രദ്ധേയമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →