കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ മതിയായ യോഗ്യതകള്‍ ഉണ്ടായിട്ടും തങ്ങളെ പരിഗണിച്ചില്ലെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തളളി. ഏറ്റുമാനൂര്‍ സ്വദേശി പ്രശാന്ത് രാജന്‍, ഇടുക്കി കുമളി സ്വദേശിനി സുസ്‌മിത ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റീസ് അനു ശിവരാമന്‍ തളളിയത്.
നിയമന വിജ്ഞാപന പ്രകാരം അപേക്ഷ നല്‍കിയിട്ടില്ലെന്നും ആയതിനാല്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2020 മാര്‍ച്ച് 22 നാണ് അംഗങ്ങളെ തെരഞ്ഞെടുക്കാനുളള വിജ്ഞാപനം ഇറക്കിയത്. ഏപ്രില്‍ 15 വൈകിട്ട് 5- നകം അപേക്ഷകള്‍ സാമൂഹ്യനീതിവകുപ്പ് സെക്രട്ടറിക്ക് ലഭിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് അത് 21 വരെ നീട്ടി. 17-ന് അപേക്ഷ നല്‍കിയ പ്രശാന്ത് കുട്ടികളുടെ സേവന മേഖലയിലെ പരിചയം വ്യക്തമാക്കിയുളള രേഖകള്‍ അയച്ചത് 20-നാണ്.