കാഠ്‌മണ്ഡു: നേപ്പാളില്‍ ചൈനയുടെ അതിക്രമം റിപ്പോര്‍ട്ടു ചെയ്‌ത മാദ്ധ്യമ പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്‌തു. ബല്‍റാം ബനിയ എന്ന മാദ്ധ്യമ പ്രവര്‍ത്തകനാണ് മരിച്ചത് . 50 വയസ് പ്രായമായിരുന്നു. ഭഗ്‌മതി നദിക്കരയിലാണ് മൃതദേഹം കാണപ്പെട്ടത്. കാണ്ഡിപ്പൂര്‍ ഡെയ്‌ലി എന്ന പത്രത്തിലായിരുന്നു ഇദ്ദേഹം ജോലി ചെയ്‌തിരുന്നത്.
ഗോര്‍ക്ക ജില്ലയിലെ റൂയി ഗ്രാമത്തില്‍ ചൈന നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് ഇദ്ദേഹം തുടര്‍ച്ചയായി എഴുതിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുനന്തായി കാഠ്‌മണ്ഡു പോസ്‌റ്റ് ദിനപത്രം പറയുന്നു

