110 ലക്ഷം രൂപ കൈക്കൂലി തഹ്‌സീല്‍ദാര്‍ പിടിയല്‍

ഹൈദരാബാദ്: തെലുങ്കാന കീസര തഹ്‌സീല്‍ദാര്‍ ഇ.ബാലരാജുനാഗരാജു കൈക്കൂലി കേസില്‍ പിടിയലായി. ഒരുകോടി 10 ലക്ഷം രൂപയാണ് തഹ്‌സീല്‍ ദാരില്‍നിന്നും ആന്‍റി കറപ്ഷന്‍ ബ്യൂറോ പിടിച്ചെടുത്തത്. തഹ്‌സീല്‍ദാരുടെ വീട്ടില്‍ രാത്രി നടത്തിയ റെയ്ഡിലാണ് ഇത്രയും പണം കണ്ടെത്തിയത്..

28 ഏക്കര്‍ ഭൂമിയിടപാട് നടത്തിയതിന് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയതെന്നാണ് അറിയുന്നത്. വില്ലേജിലെ റവന്യൂ ഓഫീസറും പിടിയിലായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം . ഏതാനും മാസങ്ങള്‍ക്കുമുമ്പ് തെലങ്കാനയില്‍ രണ്ട് വനിതാ തഹ്‌സീല്‍ദാര്‍മാര്‍ 93 ലക്ഷം,30 ലക്ഷം എന്നിങ്ങനെ കൈക്കൂലി വാങ്ങിയതിന് പിടിയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →