ചെന്നൈ : കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്ത നടൻ സൂര്യ മലപ്പുറത്തെ ജനങ്ങളെ എടുത്തു പറഞ്ഞ് സല്യൂട്ട് ചെയ്തു.
കോവിഡ് ആശങ്കയേയും മഴയെയും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ വിമാനത്താവള പരിസരത്തെ നാട്ടുകാരെ മലപ്പുറത്തുകാർ എന്ന് എടുത്തു പറഞ്ഞ് അഭിനന്ദിക്കുന്ന ആദ്യ അന്യഭാഷാ താരമാണ് സൂര്യ.
ചില ദേശീയ മാധ്യമങ്ങൾ പോലും നാട്ടുകാരുടെ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു .