മന്ത്രി ജലീലിന്റെ ഓഫീസുമായി ബന്ധപ്പെട്ട് മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നതിന് അനുമതി നൽകിയിരുന്നോ എന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം ചോദിച്ചു

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴിയുള്ള മതഗ്രന്ഥം വിതരണം ചെയ്തതിന്റെ അന്വേഷണം ശക്തമാക്കി. സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് വിശദീകരണം തേടി കത്ത് നൽകി. മാർച്ച് നാലിന് കോൺസുലേറ്റിന് നയതന്ത്ര ബാങ്കിലൂടെ 6000 മതഗ്രന്ഥങ്ങൾ എത്തിച്ചു എന്നും അത് സി- ആപ്ട് വഴി വിതരണം ചെയ്തു എന്നും കണ്ടെത്തി. ഈ നടപടിയിൽ രണ്ട് ചട്ട ലംഘനങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. ഒന്ന് കോൺസുലേറ്റിന് ബാഗ് വഴി മതഗ്രന്ഥം വിതരണം ചെയ്യാൻ പാടില്ല. രണ്ടാമത് സംസ്ഥാന മന്ത്രിമാർക്ക് കോൺസുലേറ്റുമായി ബന്ധം സ്ഥാപിക്കാൻ ഓഫീസറുടെ പ്രത്യേക അനുമതി വേണം. അനുമതി നടത്തിയിട്ടുണ്ടെങ്കിൽ അതിൻറെ വിശദീകരണം നൽകാൻ പ്രോട്ടോകോൾ ഓഫീസർ ബാധ്യസ്ഥനാണ്. അനുമതി നൽകിയിട്ടില്ലെങ്കിൽ ജലീലിനെതിരെ ചട്ടലംഘനത്തിനുള്ള നടപടി സ്വീകരിക്കും. ഇതുകൂടാതെ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഫോൺ വിശദാംശങ്ങൾ നൽകാത്തതിനെതിരെ ബിഎസ്എൻഎൽ-നും കസ്റ്റംസ് നോട്ടീസ് നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →