അരങ്ങേറ്റ മൽസരത്തിൽ അർദ്ധ സെഞ്ച്വറി എന്നിട്ടും ഫായിസ് ടീമിനു പുറത്ത്

മുംബൈ: ഒരു കാലത്ത് ഇന്ത്യയുടെ ഭാവിതാരമെന്നു പോലും വിശേഷിപ്പിക്കപ്പെട്ട ഫായിസ് ഫസൽ എന്ന ക്രിക്കറ്റ് താരം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായത് ആരെയും അതിശയിപ്പിക്കും.

മികച്ച ബാറ്റിംഗ് പ്രകടനം , പാർട് ടൈം സ്പിന്നറായും ഉപയോഗപ്പെടുത്താം, പക്ഷേ വിദർഭ ക്രിക്കറ്റ് ടീം നായകനായ ഫസൽ തഴയപ്പെട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 2016 ൽ സിംബാവേയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഫായിസ് ഉൾപ്പെടുത്തപ്പെട്ടത്.

അരങ്ങേറ്റ മത്സരത്തിൽ പുറത്താവാതെ ഫായിസ് നേടിയത് 55 റൺസാണ്. ഈ പ്രകടനം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.90.16 സ്ട്രൈക്ക് റേറ്റിൽ ഏഴ് ഫോറുകളും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഫായിസിന്റെ ആ ഇന്നിംഗ്സ്. പക്ഷേ ,ആദ്യ ഇൻറർനാഷണൽ മൽസരത്തിൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ച ഫസലിനെ പിന്നീട് സെലക്ടർമാർ പരിഗണിച്ചതേയില്ല.

ഇതിന്റെ കാരണം തനിക്കിപ്പൊഴും അറിയില്ലെന്ന് ഫായിസ് പറയുന്നു. രാജ്യത്തിനു വേണ്ടി കളിക്കുകയെന്നതാണ് ഏത് കളിക്കാരന്റെയും സ്വപ്നം അതിൽ അഭിമാനമുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് താൻ , ഫായിസ് പറയുന്നു.

തനിക്ക് പകരക്കാരനായാണ് ശിഖർ ധവാൻ ടീമിലെത്തിയത് എന്നത് തെറ്റായ വാർത്തയാണെന്നും ഫായിസ് പറയുന്നു. 125 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ നിന്ന് 8404 റൺസും 23 വിക്കറ്റും നേടിയിട്ടുണ്ട് ഫായിസ് ഫസൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →