പ്രണബ് മുക്കര്‍ജി ആശുപത്രിയില്‍

ന്യൂ ഡെല്‍ഹി: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന്  മുന്‍ രാഷ്ട്രപതി പ്രണബ്ബ് മുഖര്‍ജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററിലേക്കു മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.            
             

ഇന്നലെ രാവിലെ അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.കൊറോണ സ്ഥിരീകരിച്ചവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആരോഗ്യ പരിശോധനക്കായി ആശുപത്രിയലെത്തിയതായിരുന്നു അദ്ദേഹം. 

പരിശോധനയെ തുടര്‍ന്ന് രോഗം കണ്ടെത്തുകയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →