ന്യൂ ഡെല്‍ഹി: സച്ചിന്‍ പൈലറ്റ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്ന സച്ചിന്‍ പൈലറ്റ് തിരിച്ചെത്തിയതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന പ്രതിസന്ധിക്ക് പരിഹാരമായി. രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ചയിലാണ് തീരുമാനം.
രാഹുലിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച . പ്രിയങ്കാ ഗാന്ധിയുമായും സച്ചിന്‍ ചര്‍ച്ച നടത്തിയിരുന്നു. സച്ചിന്‍ പൈലറ്റും 18 എംഎല്‍എ മാരും വിമത ശബ്ദമുയര്‍ന്നതിനേ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ഗെഹ് ലോട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഈ വെളളിയാഴ്ച നിയമ സഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് സച്ചിന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

