അനാശാസ്യത്തിന് പിടിയിലായ യുവതിക്ക് കോവിഡ്


പാലക്കാട് : അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ അസം സ്വദേശിനിയായ 35 ക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.   ഷൊര്‍ണ്ണൂരിലെ കുളപ്പുള്ളി മേഘ ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അസം സ്വദേശിനികളായ രണ്ടുപേരുള്‍പ്പടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 പേരും നിരീക്ഷണത്തിലാണ്. 

 സംഭവത്തില്‍   നാല് പുരുഷന്മാരേയും ലോഡ്ജുടമയേയും മാനേജരേയും പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു. പരിശോധന. നിരീക്ഷണ കേന്ദ്രമായി  പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജിലാണ്  അനാശാസ്യം നടന്നിരുന്നത്. ഇവിടെയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജില്‍ അണുനശീകരണം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →