കൊച്ചി: ജീവിത ദുരിതങ്ങളുടെ കെട്ടഴിച്ച് ചലച്ചിത്ര നടി ബീന കുമ്പളങ്ങി. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണ് ബീന മനസ്സുതുറന്നത്.
‘അമ്മ’ സംഘടന നിർമിച്ചു തന്ന വീട്ടിലാണ് താൻ താമസിക്കുന്നത്. അവർ തരുന്ന സഹായം കൊണ്ടാണ് ജീവിതവും. പത്തു വർഷമായി താൻ ഫീൽഡിലില്ല , വല്ലപ്പോഴുമെങ്കിലും സിനിമയിൽ അവസരം ലഭിച്ചിരുന്നു എങ്കിൽ ആരോടും കൈ നീട്ടാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു.
കല്യാണരാമൻ, സദാനന്ദന്റെ സമയം , ക്രോണിക് ബാച്ലർ , പുലിവാൽ കല്യാണം ,ചതിക്കാത്ത ചന്തു തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ച നടിയാണ് ബീന കുമ്പളങ്ങി.
വിഷുക്കണി ജാനുവിനെ പോലുള്ള വേഷങ്ങളാണ് പലപ്പൊഴും തനിക്ക് ലഭിച്ചത്. കൂടുതൽ അവസരമുള്ള വേഷങ്ങൾ ചോദിക്കാനും വാങ്ങാനും തനിക്കറിയില്ലായിരുന്നു എന്നും അവർ പറയുന്നു.
36-ാം വയസ്സിലാണ് താൻ വിവാഹിതയായത്. പ്രണയ വിവാഹമായിരുന്നു . ഭർത്താവ് സാബു വീടിനു മുകളിൽ നിന്ന് കാൽ തെറ്റി വീണ് മരിക്കുകയായിരുന്നു.
ഭർത്താവ് മരിച്ചപ്പോൾ ഇടവേള ബാബു വീട്ടിൽ വന്നിരുന്നു. അങ്ങനെയാണ് അവരെല്ലാം എന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നത്.
ബീന പറയുന്നു.

