സുശാന്ത് സിങിന്റെ മരണം: ജ്യോതിഷികളുടെ വേഷം ധരിച്ചാണ് ബോളിവുഡിലെ ആളുകളെ സമീപിച്ചത്; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബിഹാര്‍ പോലീസ്


പട്‌ന: സുശാന്ത് സിങിന്റെ കേസ് സിബിഐയ്ക്ക് കൈമാറിയെങ്കിലും ബിഹാര്‍ പോലീസ് കേസന്വേഷണത്തിലെടുത്ത ദ്രുതഗതിയിലുള്ള നീക്കം ജനങ്ങളുടെ കൈയടി നേടിയിരുന്നു. ഇപ്പോള്‍ മുംബൈയിലെത്തിയ തങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിച്ചിരിക്കുകയാണ് ബിഹാര്‍ പോലിസ്. മുംബൈയിലെത്തിയ നാലംഗം പോലീസുകാരില്‍ ഒരാളായ ഖെസര്‍ യാസിര്‍ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്വേഷണത്തെ കുറിച്ച് വിവരിച്ചത്.

മുംബൈയിലെത്തിയപ്പോള്‍ തന്നെ തങ്ങള്‍ക്ക് സംസ്ഥാന പോലീ സിന്റെ സഹായം ലഭിക്കില്ലെന്ന് വ്യക്തമായി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമാ ലോകത്തെ പലരുമായി സംസാരിച്ചു. തങ്ങളെ തടയാനും സ്ഥല കാല വിവരങ്ങള്‍ കണ്ടെത്താനും മുംബൈ പോലിസ് വളരെയധികം ശ്രമിച്ചിരുന്നു. ഫോണ്‍ ലൊക്കേറ്റ് ചെയ്യാതിരിക്കാന്‍ ബിഹാര്‍ പോലീസ് സൈബര്‍ വിങാണ് സഹായിച്ചത്. തങ്ങളെ കണ്ടെത്താനും പിന്നാലെ വരാനും ക്വാറന്റൈയിനിലാക്കാനും തങ്ങള്‍ അവരെ വെല്ലുവിളിയ്ക്കുകയായിരുന്നു എന്ന് വേണം പറയാന്‍ എന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. റിയ ചക്രബര്‍ത്തിയെ സഹായിക്കുന്ന നിലപാടാണ് മുംബൈ പോലീസ് എടുത്തതെന്നും യാസിര്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →