മുംബൈ: സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയും 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി 21 കാരി 35 കാരനായ അദ്ധ്യാപകനൊപ്പം മുങ്ങി. പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് പ ഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തിന് സമീപത്തുനിന്നും ഇരുവരേയും പോലീസ് പിടികൂടി.
മുംബൈ ഓഷിവാരയിലാണ് സംഭവം . വെര്‍സോവയിലെ സ്കൂളില്‍ അദ്ധ്യാപകനാണ് കാമുകന്‍. കഴിഞ്ഞ ജൂലൈ 30 നാണ് മോഷണത്തിനും തട്ടിക്കൊണ്ടു പോകലിനും എതിരെ പിതാവ് പോലിസില്‍ പരാതി നല്‍കിയത്. ജൂലൈ 23 ന് ലോക്കറിന്‍റെ താക്കോല്‍ മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തിന്‍റെ വീട്ടുകാര്‍ക്ക് കോവിഡ് ബാ ധിച്ചതിനാല്‍ അവരുടെ സ്വര്‍ണ്ണം ലോക്കറില്‍ സൂക്ഷിക്കാനാണ് എന്നുപറഞ്ഞായിരുന്നു താക്കോല്‍ ആവശ്യപ്പെട്ടത്. സുഹൃത്തും കുടുംബവും അസുഖം മാറി വരുമ്പോള്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണെന്നും മകള്‍ പറഞ്ഞിരുന്നു. രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പണം ബാങ്കില്‍ നിക്ഷേപിച്ചതായും സ്വര്‍ണ്ണം ഒളിപ്പിച്ചുവച്ചതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ചൊവ്വാഴ്ചവരെ പൊലീസ് റിമാന്‍റില്‍ വിട്ടു. മോഷണം ,വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

