ലഖ്നോ : പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്രു ആശുപത്രിയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന 80 കാരിയെ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. സജ്ജയ് മിശ്ര എന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയതു.
വരാന്തയില്‍ കിടന്നിരുന്ന വൃദ്ധയെ ഇയാള്‍ യാതൊരു ദയയുമില്ലാതെ മര്‍ദ്ദിക്കുകയും വീണ്ടും വീണ്ടും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ചവിട്ടുകൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന വൃദ്ധയെ ഇയാള്‍ വീണ്ടും ചവിട്ടിതാഴ്ത്തുന്നുണ്ട്. വൃദ്ധയെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വീടോ ബന്ധുക്കളോ ഇല്ലെന്നാണ് അറിയുന്നത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതിനെ തുടര്‍ന്ന സംഭവത്തിനെതിരെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു

