സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയെ തുടർന്ന് ദിരിതാശ്വസക്യാമ്പുകള്‍ തുറന്നു.

തിരുവനന്തപുരം: കോട്ടയത്ത് മലയോരമേഖലകളിൽ മഴ ശക്തമായി മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡ് നോടൊപ്പം നിറഞ്ഞൊഴുകുകയാണ്. മഴ ഇതുപോലെ തുടരുകയാണെങ്കിൽ എങ്കിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. കൂട്ടിക്കൽ, മുണ്ടക്കയം, തീക്കോയി, മേലടുക്കം മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്.

മീനച്ചിലാർ താലൂക്കില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

1) പൂവരണി വില്ലേജ് – ഗവ. യുപിഎസ് പൂവരണി, 2) പൂഞ്ഞാർ നടുഭാഗം – സെൻ്റ് അഗൻസ്റ്റിൻ ഹൈസ്കൂൾ, പെരിങ്ങുളം, 3) പുലിയന്നൂർ വില്ലേജ് – സെൻ്റ് ജോസഫ് ടിടിഐ, മുത്തോലി എന്നിവയാണ് നിലവില്‍ തുറന്ന ക്യാമ്പുകള്‍.

ഈരാറ്റുപേട്ടയില്‍ 2 ക്യാമ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചു. മുരിക്കോലി, വട്ടക്കയം, അന്‍സാര്‍ മസ്ജിദ്, ഈലക്കയം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചാലിയാറിലും ഇരുവഴിഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു വരുന്നു. ചാലിയാർ കരകവിഞ്ഞ തോടെ വെണ്ടയ്ക്കും പൊയിൽ പട്ടികവർഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. തെക്കും തോട്ടം കോളനിയിലെ ഏഴ് കുടുംബങ്ങളെയും മാവൂരിലെ രണ്ടു കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കുറ്റ്യാടി, വാണിമേൽ പുഴകളിലെ ജലനിരപ്പ് ഉയർന്നതോടെ പുഴയുടെ തീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും രൂക്ഷം ആണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →