തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. 24 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എം.വി. ശ്രേയാംസ് കുമാറാണ് മത്സരിക്കുന്നത്. ശ്രേയാംസിൻ്റെ വിജയം ഉറപ്പാണങ്കിലും സ്ഥാനാർത്ഥിയെ നിർത്താതിരിക്കുന്നത് തെറ്റായ സന്ദേശം ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറാണ് നിലവിൽ ലാൽ വർഗ്ഗീസ് കൽപ്പകവാടി.

