ആലപ്പുഴ നാലുചിറ തോണിക്കടവ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി

ആലപ്പുഴ : പുറക്കാട് ഗ്രാമ പഞ്ചായത്തിലെ നാലുചിറ ആറ്റുകടവ് തോണിക്കടവ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പുത്തനാറിന് വടക്കുഭാഗത്ത് വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്താണ് നാലുചിറ. വര്‍ഷങ്ങളായി ചെളി കോരി ബലപ്പെടുത്തിയാ ബണ്ടിലൂടെയാണ് ജനങ്ങള്‍ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നമാണ് യാഥാര്‍ഥ്യമായത്.

ആദ്യഘട്ടത്തില്‍ ആറ്റു കടവു മുതല്‍ തോണിക്കടവ് വരെ1.2 കിലോമീറ്റര്‍ നീളത്തിലെ റോഡ് പണി പൂര്‍ത്തിയാക്കി. പ്രദേശത്തെ കൊച്ചുപുത്തംകരി പാടശേഖരം വരെയുള്ള റോഡ് നിര്‍മ്മാണമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് വാര്‍ഡ് അംഗം പ്രബലേന്ദ്രന്‍ പറഞ്ഞു. ഏകദേശം 33 ലക്ഷം രൂപ ചെലവില്‍ 108 തൊഴില്‍ദിനം കൊണ്ടാണ് റോഡ് നിര്‍മിച്ചത്.

ആശുപത്രിയിലേക്കുള്‍പ്പടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കും പ്രദേശത്തെ കാര്‍ഷിക മേഖലയുടെ പുരോഗതിക്കും ഈ റോഡ് ഏറെ പ്രയോജനപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദ് പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6786/-Construction-of-Naluchira-Thonikkadavu-Road-has-been-completed.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →