സിഡ്നി: ഇംഗ്ലണ്ടിൽ ഒരു ആഷസ് പരമ്പരയും ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പരയും നേടുക എന്നതാണ് തന്നിലെ ക്രിക്കറ്ററുടെ അവശേഷിച്ച സ്വപ്നങ്ങളെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഇവ രണ്ടും തന്നെ സംബന്ധിച്ച് കീഴടക്കാൻ ബാക്കിയായ രണ്ട് കൊടുമുടികളാണ്. വിരമിക്കുന്നതിനു മുൻപ് തനിക്കത് നേടണം.
ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ആഷസ് പരമ്പരയിലും സമനില കൊണ്ട് ഓസീസിന് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. സമനില വഴങ്ങേണ്ടി വന്നു എങ്കിലും നാല് ടെസ്റ്റിൽ നിന്നായി സ്മിത്ത് 774 റൺസ് നേടിയിരുന്നു.
നിലവിലെ ജേതാക്കളായതിനാൽ ഓസീസ് ആഷസ് നിലനിർത്തി. എങ്കിലും തനിക്കത് നിരാശ മാത്രമേ സമ്മാനിച്ചുള്ളൂവെന്നും അദ്ദേഹം പറയുന്നു.
ഈ രണ്ട് മഹാമേരുക്കളെയും കീഴടക്കാനാകും എന്നതു തന്നെയാണ് പ്രതീക്ഷ. എത്രകാലം ക്രിക്കറ്റിൽ തുടരാകും എന്നറിയില്ല , പക്ഷേ പൂർത്തീകരിക്കാത്ത രണ്ട് ലക്ഷ്യങ്ങളും പ്രചോദനം നൽകുന്നതാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
2004 ലാണ് ഓസ്ട്രേലിയ ഇന്ത്യയിൽ അവസാനമായി ടെസ്റ്റ് പരമ്പര നേടിയത്. അന്നത്തെ ഓസീസ് നായകൻ ആദം ഗിൽക്രിസ്റ്റായിരുന്നു.
എന്നാൽ എക്കാലത്തെയും മികച്ച ടീമെന്ന് വിശേഷിപ്പിക്കപ്പെട്ട സ്റ്റീവ് വോയ്ക്കും സംഘത്തിനും പോലും ഇന്ത്യയിൽ കാലിടറിയിരുന്നു.
.
.