നടിയും മോഡലുമായ മറീന മൈക്കിൾ കുരിശിങ്കലിന്റെ ഹെൽമറ്റില്ലാത്ത ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ തരംഗമായി

കൊച്ചി: ഒരു പാലത്തിന് മുകളിലൂടെ റൈഡർ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും ധരിച്ചായിരുന്നു മറീനയുടെ ബുള്ളറ്റ് റൈഡ്. പിന്നാലെ പാഞ്ഞു വരുന്ന പൊലീസ് ജീപ്പും ചിത്രങ്ങളിലുണ്ട്. ‘ ശേഷം പൊലീസ് വണ്ടിയേ കേറി സർക്കാർ ചെലവിലൊരു പോക്കായിരുന്നു’ എന്ന ക്യാപ്ഷനോടെയാണ് മറീന ചിത്രങ്ങൾ പങ്കുവച്ചത്.

ഈ ചിത്രങ്ങൾ സിനിമാ ഷൂട്ടിംഗിനായി എടുത്തതാണോ എന്ന് വ്യക്തമല്ല.
2014 ൽ പുറത്തിറങ്ങിയ ‘സംസാരം ആരോഗ്യത്തിനു ഹാനികരം ‘ എന്ന സിനിമയിലൂടെയാണ് മറീനയുടെ രംഗപ്രവേശം. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച മറീനയുടെ ഏറ്റവും ശ്രദ്ധേയമായ വേഷം 2017 ൽ പുറത്തിറങ്ങിയ ‘എബി ‘ യിലേതാണ്. ‘എബി ‘യിലെ വിനീത് ശ്രീനിവാസനോടൊപ്പമുള്ള പ്രകടനം നിരൂപക ശ്രദ്ധ നേടിയിരുന്നു. രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത പെൺകുട്ടിയ്ക്കെതിരെ പിഴ ചുമത്തിയത് വിവാദമായ സാഹചര്യത്തിലാണ് മറീനയുടെ പോസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →