സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ ഇനിയും സമയമെടുക്കും എന്ന് പൊതുഭരണവകുപ്പ് എൻ ഐ എയോട് പറഞ്ഞു. 2019 മുതൽ ജൂലൈ മുതൽ മുതൽ ഉള്ള സിസിടിവി ദൃശ്യങ്ങളാണ് എൻ ഐ എ ആവശ്യപ്പെട്ടത്. ഇതു മുഴുവൻ ട്രാൻസ്ഫർ ചെയ്യാൻ 400 ടിബി ഉള്ള ഹാർഡ് ഡിസ്ക് എങ്കിലും വേണ്ടിവരും. ഇത് വിദേശത്തുനിന്ന് എത്തിക്കണം. അന്വേഷണത്തിന് കാലതാമസം ഉണ്ടാവാതിരിക്കാൻ എൻഐഎ ക്ക് സെക്രട്ടറിയേറ്റിൽ വന്ന് ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കി. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിക്കാത്ത ആരെങ്കിലും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കാണാൻ സെക്രട്ടറിയേറ്റിൽ വന്നിരുന്നോ എന്നാണ് എൻ ഐ എയ്ക്ക് അറിയേണ്ടത്.

ആദ്യപടിയായി ജൂലൈ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് ലഭിക്കേണ്ടത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ് സരിതയും ശിവശങ്കരൻ മന്ത്രിമാരുടെയും ഓഫീസുകളിൽ എത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ശിവശങ്കരൻറെ ഓഫീസിലെയും പ്രതികൾ എത്തിയെന്ന് കരുതുന്ന മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേയും സിസിടിവി ദൃശ്യങ്ങളാണ് എൻ ഐ എ ആവശ്യപ്പെടുന്നത്. സ്വപ്നയുടേയും സരിത്തിന്‍റേയും സ്ഥിരം സാന്നിധ്യം സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →