മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിയാ ചക്രവർത്തി, ഷോബിക ചക്രവർത്തി, ഇന്ദ്രജിത്ത് ചക്രവർത്തി, സന്ധ്യ ചക്രവർത്തി, സാമുവൽ മിരാൻഡ, ശ്രുതി മോദി എന്നിവർക്കെതിരെ സി ബി ഐ ഐപിസി 306, 341, 342, 420, 406, 506 എന്നീ വകുപ്പുകളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. റിയാസ് ചക്രവർത്തിയുടെ മേൽ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ റിയാ ചക്രവർത്തിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട് . ഓഗസ്റ്റ് 7 വെള്ളിയാഴ്ച ചക്രവർത്തിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുമ്പിൽ ഹാജരാകണം.
സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ആത്മഹത്യ; റിയ ചക്രബർത്തിയടക്കം 6 പേർക്കെതിരെ എഫ് ഐ ആർ
