മുംബൈ താന സ്വദേശി ജാവേദ് ഗുലാം നബി ഷേയ്ഖിനെതിരെയുള്ള കുററപത്രം എൻ ഐ എ കോടതിയിൽ സമർപ്പിച്ചു. 2000 രൂപയുടെ ഇന്ത്യൻ നോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ച് ദുബായ് വഴി മുംബൈയിൽ എത്തിച്ച് വിതരണം ചെയ്തു.

മുംബൈ: 2000 രൂപയുടെ ഇന്ത്യൻ നോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ച് ദുബായ് വഴി മുംബൈയിൽ എത്തിച്ച് വിതരണം ചെയ്ത കേസിൽ മുംബൈ താന സ്വദേശി ജാവേദ് ഗുലാം നബി ഷേയ്ഖിനെതിരെയുള്ള കുററപത്രം എൻ ഐ എ കോടതിയിൽ സമർപ്പിച്ചു. 2019 ഒക്ടോബർ മുതൽ 2020ഫെബ്രുവരി വരെ മറ്റു ചിലരുമായി ചേർന്ന് ചില കുറ്റകൃത്യങ്ങളുടെ ഗൂഢാലോചന നടത്തിയിരുന്നു. അവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരിൽ നിന്നാണ് 23,86,000 രൂപയുടെ കള്ളനോട്ടുകൾ കൈവശപ്പെടുത്തിയതും വിതരണം ചെയ്തതും. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം ആണ് ഇത് എന്ന് എന്നെ കോടതിയിൽ ചൂണ്ടിക്കാണിച്ചു.

2020 ഫെബ്രുവരിയിൽ മുംബൈയിലെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്. 2000 രൂപയുടെ 1193 കള്ളനോട്ടുകൾ ആണ് പോലീസ് പിടിച്ചെടുത്തത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് എയർപോർട്ടിൽ ടെർമിനൽ 2-നടുത്ത് വച്ചാണ് ജാവേദിനെ പിടികൂടിയത്. ഫെബ്രുവരി 14 ആം തീയതി എൻ ഐ എ ഈ കേസ് വീണ്ടും രജിസ്റ്റർ ചെയ്തു. സംശയത്തിന് കീഴിലുള്ള മറ്റുള്ളവരെ കുറിച്ച് അന്വേഷണം തുടരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →