പെരുമഴയും കൊടുങ്കാറ്റും കേരളത്തിൽ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു, മരണം 3

തിരുവനന്തപുരം: പെരുമഴയും കൊടുങ്കാറ്റും കേരളത്തിലുടനീളം നാശനഷ്ടങ്ങൾ വിതയ്ക്കുകയാണ്. കൃഷിനാശം വ്യാപകമാണ്. മലയോര ജില്ലകളിലും പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ട്.

നെടുമങ്ങാട് മരം ഒടിഞ്ഞു വീണ ബൈക്ക് യാത്രികൻ മരിച്ചു. നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസ് ജീവനക്കാരനായ അജയൻ ആണ് മരിച്ചത്. ഉഴമലയ്ക്കൽ കാരിനാട് ഭാഗത്ത് വെച്ചായിരുന്നു അപകടം. ജോലിസ്ഥലത്തേക്ക് പോകുന്ന സമയത്താണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ വെഞ്ഞാറമൂട് ഭാഗത്ത് മരങ്ങൾ കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു.

എറണാകുളം എളങ്കുന്നപ്പുഴ യിൽ വെള്ളം മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കിട്ടി. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിക്കായാണ് സംഭവം നടന്നത്. നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരുടെ മൃതദേഹമാണ് 9 കിലോമീറ്റർ അകലെ നിന്നും കണ്ടെത്തിയത്. സന്തോഷിനെ ഭാര്യാസഹോദരൻ സിദ്ധാർത്ഥനായി തിരച്ചിൽ തുടരുന്നു.

കനത്ത മഴയെ തുടർന്ന് കൊല്ലം ജില്ലയിലും വ്യാപക നാശനഷ്ടം ഉണ്ടായി. വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. അമ്പതോളം വീടുകൾ ഭാഗികമായി തകർന്നു . കൊല്ലം അഞ്ചലിൽ വീട് തകർന്ന് മൂന്ന് വയസ്സുകാരൻ മുഹമ്മദ് പരിക്കേറ്റു. ചോര നാട്ടിൽ വീടിന് മുകളിൽ മരം വീണ് ആണ് കുട്ടിക്ക് പരിക്കേറ്റത്. അഞ്ചൽ പടിഞ്ഞാറ്റിൻകര യിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ തകർന്നു. പവിത്രേശ്വരം കല്ലട ഭാഗങ്ങളിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ ട്രാഫിക് ലൈറ്റ് ഒടിഞ്ഞുവീണു. കൊല്ലത്ത് മാത്രം കെഎസ്ഇബി യ്ക്ക് 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

എളങ്കുന്നപ്പുഴക്കു സമീപം വൈപ്പിനിൽ മറ്റൊരു വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. വൈപ്പിൻ സ്വദേശി പള്ളത്തേരി അഗസ്റ്റിനെയാണ് കാണാതായത്. തിരച്ചിൽ തുടരുന്നു. അഗസ്റ്റിന്‍റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാബു നീന്തി രക്ഷപ്പെട്ടു. മീൻപിടുത്തക്കാർ കടലിലോ കായലിലോ പോകരുതെന്ന് മുന്നറിയിപ്പ് കണക്കാക്കാതെയാണ് ഇവർ ചെറു വള്ളവുമായി മീൻ പിടിക്കാൻ ഇറങ്ങിയത്.

കനത്ത മഴയെ തുടർന്ന് പെരിയാറിലൂടെ ഒഴുകിവരുന്ന ആനയുടെ മൃതശരീരം കണ്ടെത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആനയെ കര കയറ്റുവാനുള്ള ശ്രമം ആരംഭിച്ചിട്ടില്ല. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിൽ 115.6 മില്ലി ലിറ്റർ മുതൽ 204.4 മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →