ഉത്തർ പ്രദേശ്: മൂന്ന് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഗൊരഖ്പുർ, മൗ ജില്ലയിൽ സരയൂ നദിയിലാണ് അപകടം. ബുധരാത്രി ചക്കിമസോദിയിൽ നിന്ന് തേലിയക്കല ഗ്രാമത്തിലേയ്ക്കുള്ള യാത്രാബോട്ടാണ് മറിഞ്ഞത്.
കനത്ത മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ കര കവിഞ്ഞ നദിയിൽ നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ബോട്ടിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് ദുരിതാശ്വാസമായി നാല് ലക്ഷം സർക്കാർ അനുവദിച്ചു.