അയോധ്യയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി

അയോധ്യ: പ്രത്യേകം ക്ഷണിക്കപ്പെട്ട 175 പേരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകൾ ആരംഭിച്ചത്. ഈ രാജ്യത്തെ സർവ്വ ചരാചരങ്ങൾക്കും ക്ഷേമവും ഐശ്വര്യവും നൽകണമെന്ന് ശ്രീരാമചന്ദ്ര ഭഗവാനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പൂജകൾക്ക് മുന്നോടിയായി പ്രാർത്ഥിച്ചു.

അയോധ്യയിൽ എത്തിയ നരേന്ദ്രമോദി ആദ്യം ഹനുമാൻ ഗഡിയിൽ ദർശനം നടത്തി. പിന്നീട് രാമജന്മ സ്ഥാനത്ത് രാംലീലയിൽ പാരിജാത തൈ നട്ടു പ്രാർത്ഥിച്ചു. പിന്നീടാണ് ശിലാപൂജ സ്ഥാനത്ത് എത്തിയത്. ഭൂമി പൂജയും ശിലാ പൂജയും അവിടെ പൂർത്തീകരിച്ചു.

തുടർന്ന് ക്ഷേത്രത്തിൻറെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും സന്യാസിമാരും സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →