കേരളമടക്കം ആറു സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി; ദേശീയ ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. മലപുറത്ത് ഉരുൾപൊട്ടൽ

ന്യൂഡല്‍ഹി: കേരളമടക്കം ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ശക്തമായി മഴ ചെയ്യുന്നതിനാൽ പാലക്കാട് ഭവാനി നദി ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുമെന്ന് സ്പെഷ്യൽ ഫ്ളഡ് അഡ്വൈസറിയിൽ പറയുന്നു.

ഇടുക്കി ഡാം മലയാളം ഡാമുകളിൽ വലിയ തോതിൽ ജല നിരക്ക് ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര ഗുജറാത്ത് ഗോവ കർണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കം ഭീഷണി ഉണ്ടാകുമെന്ന് എന്നാണ് ദേശീയ ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്. അടുത്ത നാല് ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

അതി ശക്തമായ മഴയെ തുടർന്ന് മലപുറത്ത് ഉരുൾപൊട്ടലുണ്ടായി. ആഢ്യൻ പാറയിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമൊന്നും ഇല്ല എന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നു. കാഞ്ഞിരപ്പുഴയും ചാലിയാർ പുഴയും നിറഞ്ഞൊഴുകുന്നു. ഇടുക്കിയിലും വയനാടും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →