കൊച്ചി: സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച, 05-08-2020 വിധി പറയും. കള്ളക്കടത്ത് രാഷ്ട്രീയ പ്രേരിതമല്ല, ഭീകരവാദവുമായി ബന്ധമുണ്ടെന്നും അസിസ്റ്റന്‍റ് സോളിസിറ്റർ ജനറല്‍ വിജയകുമാര്‍ കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് എന്‍ ഐ എ കേസെറ്റെടുത്തതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രി എന്‍ ഐ എയുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
ഇത് വെറുമൊരു നികുതി തട്ടിപ്പ് മാത്രമാണെന്നും ഈ കേസില്‍ യു ഐ പി എ നിലനില്‍ക്കുകയില്ലെന്നുമുള്ള സ്വപ്‌ന സുരേഷിന്റെ വാദം ഖണ്ഡിക്കുന്ന തരത്തിലുള്ള വാദമായിരുന്നു എന്‍ ഐ എ അഭിഭാഷകന്റേത്. അന്വേഷണവിവരങ്ങള്‍ അടങ്ങിയ കേസ് ഡയറിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കി. കേസിന്റെ തീവ്രവാദബന്ധങ്ങള്‍ തെളിയിക്കുന്ന വിവരങ്ങള്‍ ഡയറിയിലുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. അത് കോടതിയില്‍ പരസ്യമായി പറയാന്‍ സാധ്യമല്ല, വായിച്ചാല്‍ കോടതിക്ക് ബോധ്യമാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
പല തവണകളായി 200 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
കസ്റ്റഡി സമയം തീര്‍ന്നതിനാല്‍ കെ ടി റമീസിനെ കോടതിയില്‍ ഹാജരാക്കി. മൂന്നു ദിവസത്തേക്കുകൂടി കസ്റ്റഡി കാലാവധി നീട്ടിയെടുത്തു.
സ്വർണക്കള്ളക്കടത്തുകേസില്‍ രണ്ടുപേർ കൂടി അറസ്റ്റിലായി.