ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനം കിലോമീറ്ററുകളുടെ പരിധിയിൽ വൻനാശനഷ്ടം

ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കിലോമീറ്ററുകളുടെ പരിധിയിൽ വൻ നാശനഷ്ടം. നഗരത്തിലെ തുറമുഖ പ്രദേശത്തെ ഗോഡൗണിൽ ആണ് സ്ഫോടനമുണ്ടായത്. തീവ്രവാദി സംഘടനകളുടെ ആക്രമണം സംശയിക്കുന്നുണ്ട്.

ആളപായവും പരിക്കുകളും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കിലോമീറ്ററുകളുടെ പരിധിയിൽ വാഹനങ്ങളും കെട്ടിടങ്ങളുടക്കം സർവ്വതും തകർന്ന നിലയിലാണ്. ചോര ഒലിപ്പിച്ചു തെരുവിലൂടെ ആളുകൾ ജീവരക്ഷാർത്ഥം ഓടുന്നത് കാണാൻ കഴിഞ്ഞു എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ആയിരുന്നു പ്രധാനമന്ത്രി റഫീഖ് അലിയെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയത്. ഹിസ്ബുൽ വിഭാഗത്തിൽപ്പെട്ടവരാണ് സ്ഫോടനത്തിനു പിന്നിൽ എന്ന് ആരോപണമുണ്ട്. ഈ കേസിലെ വിധി വരാനിരിക്കെയാണ് റഫീഖ് കൊല്ലപ്പെട്ട ദിവസത്തിൻറെ തൊട്ടു തലേന്ന് ആക്രമണം നടന്നിരിക്കുന്നത്.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 20 മരണവും നൂറിലേറെ പേർക്ക് പരിക്കും ഉണ്ടായിട്ടുണ്ട്.

ധാരാളം വെയർഹൗസുകൾ ഉള്ള തുറമുഖ ഭാഗത്താണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണോ എന്ന സംശയവും ഉണ്ട്. രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →