ന്യൂഡല്‍ഹി: ബച്ചൻ രോഗത്തെ അതിജീവിച്ച് ആശുപത്രി വിട്ടതിനെ
‘എ ബി ബീറ്റ്സ് സി’ എന്ന വാചകത്തോടെ പരസ്യപോസ്റ്ററാക്കുകയാണ് അമൂൽ ചെയ്തത്. ‘എ ബി ‘ എന്നത് അമിതാഭ് ബച്ചൻ എന്നതിനെയും ‘സി’ എന്നത് കോവിഡിനെയുമാണ് സൂചിപ്പിക്കുന്നത്.
അമൂലിന്റെ പരസ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് ബിഗ് ബി ട്വീറ്റും ചെയ്തു. സാധാരണക്കാരനായ എന്നെ അമൂൽ അമൂല്യനാക്കി എന്നാണ് ബച്ചൻ പറഞ്ഞത്.
36 ലക്ഷം ക്ഷീരകർഷകർ അംഗങ്ങളായ ക്ഷീരോൽപാദക സഹകരണ സംഘമാണ് അമൂൽ.
അമിതാഭ് ബച്ചന്റെ കോവിഡ് മുക്തി ആഘോഷമാക്കി അമൂൽ
