ഗഡ്ഗില്‍ റിപ്പോര്‍ട്ട് ഈ മാസം പരിഗണനക്കെത്തുന്നു. പ്രാപ്തരായ അഭിഭാഷകരെ നിയമിക്കണമന്ന് ചെന്നിത്തല

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനായുളള മാധവ് ഗാഡ്ഗില്‍   റിപ്പോര്‍ട്ട്  നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുളള  കേസ്  സുപ്രീം കോടതി   ഈ മാസം 7 ന് പരിഗണനക്കെടുക്കുന്നു. ചില  പരിസ്ഥിതി സംഘടനകളാണ്  കേസ് സമര്‍പ്പിച്ചിരിക്കുന്നത്.   ഈ സാഹചര്യത്തില്‍ സംസ്ഥാനം പ്രഗത്ഭരായ അഭിഭാഷകരെ നിയമിക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഇക്കാര്യത്തിലുളള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ഇക്കാര്യത്തിലുളള  പൊതു സമീപനവും കാഴ്ചപ്പാടും നയസമീപനവും രൂപപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.                   

കൃഷി, തോട്ടം മേഖലകളേയും ജനവാസ മേഖലകളേയും  ഒഴിവാക്കിയുളള സമഗ്ര റിപ്പോര്‍ട്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിരുന്നതായും ചെന്നിത്തല പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലുളള അന്തിമ നടപടികള്‍ പുരോഗമിക്കുന്നതിനിടെ കേസിനെ ആശങ്കയോടെയാണ് ഇടുക്കിയുള്‍പ്പടെയുളള    മലയോര ജില്ലകള്‍  കാണുന്നതെന്ന് കത്തില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →