ഇന്ന് നാലു കോവിഡ് മരണം കൂടി.

തിരുവനന്തപുരം: സംസ്ഥാനത്ത് 4 കോവിഡ് മരണം കൂടി സ്ഥിരീകരിക്കപ്പെട്ടു. കണ്ണൂർ സ്വദേശി യശോദ, ആലപ്പുഴ സ്വദേശി രാജം എസ് പിള്ള , കോഴിക്കോട് സ്വദേശി മരക്കാർ കുട്ടി, ഉപ്പള സ്വദേശി വിനോദ് കുമാർ എന്നിവരാണ് മരണമടഞ്ഞത്.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ മങ്ങോട് സ്വദേശിനി യശോദയാണ് തിങ്കളാഴ്ച രാവിലെ (03-08-20)മരണമടഞ്ഞത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥീകരിച്ചത്. കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടത്തുക.

ആലപ്പുഴയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാന്‍സര്‍ രോഗിയായിരുന്ന കാരിച്ചാല്‍ സ്വദേശി രാജം എസ് പിള്ള(74) ആണ് മരിച്ചത്.

കോഴിക്കോട് ജില്ലയില്‍ കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി (70) ണ് മരിച്ചത്. ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി വിനോദ് കുമാര്‍(41)ആണ് മരിച്ചത്. ഇദ്ദേഹത്തിന് രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →