വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 1.52 കോടിരൂപ നഷ്ടപരിഹാരം

പാലാ: മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി കെ മനീസാണ്  നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ വിധി പ്രഖ്യാപിച്ചത്.  കോട്ടയം  തിരുവഞ്ചൂര്‍ കിഴക്കേമൂല  ഇല്ലം വിനായക് എം കുമാറിന് 2016 ലാണ് അപകടം സംഭവിച്ചത്. ഡല്‍ഹിയില്‍ സിഎ യ്ക്ക് പഠിക്കുകയായിരുന്ന വിനായക് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവരും വഴി  മുന്നില്‍ പോയിരുന്ന മിനിലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേ റ്റ  വിനായക് വളരെ നാളായി കിടപ്പിലായിരുന്നു. കിഴക്കേമൂല ഇല്ലം മണികുമാറിന്‍റെ മകനാണ് പരിക്കേറ്റ വിനായക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →