ലഖ്‌നോ: ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. ഘടമ്പൂരില്‍നിന്നുള്ള നിയമസഭാംഗമായ കമല റാണി വരുണ്‍(62) ആണ് മരിച്ചത്. ജൂലൈ 18ന് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ലഖ്‌നോവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതു മൂലമാണ് മരണം. 2011-12 – ൽ ലോക്‌സഭാ അംഗമായിരുന്നു. ജനസമ്മിതിയുള്ള നേതാവും പൊതുപ്രവര്‍ത്തകയുമായിരുന്നു കമല റാണിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി കമല റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു
