എഴുതിയെഴുതി 33ാം വട്ടം സൈനുദ്ദീന്‍ 10 ക്ലാസ് ജയിച്ചു; പഠനം തുടരും

ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദീ(51)ന് ലോക്ഡൗണ്‍ കാലം ആഹ്ളാദത്തിന്റെ കാലം. കഴിഞ്ഞ 33 വര്‍ഷമായി പത്താംക്ലാസ് പരീക്ഷ എഴുതുകയും പരാജയപ്പെടുകയുമായിരുന്നു. ഇത്തവണ ഇദ്ദേഹം വിജയതിലകമണിഞ്ഞു. കൊവിഡും ലോക്ഡൗണും നാടാകെ ദുരിതം വിതച്ചപ്പോള്‍ പത്താംക്ലാസ് പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഒപ്പം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരെയെല്ലാം വിജയിപ്പിക്കാനും തീരുമനിച്ചു. തെലങ്കാന സര്‍ക്കാരിന്റെ ഈ തീരുമാനമാണ് നൂറുദ്ദീന് തുണയായത്.

ഉര്‍ദു മീഡിയത്തില്‍ പഠിച്ച തനിക്ക് ഇംഗ്ലീഷ് കീറാമുട്ടിയാണ്. ജയിക്കാനാവശ്യമായ 35 മാര്‍ക്ക് നേടാന്‍ കഴിയാത്തതാണ് പ്രശ്‌നം. പത്താംക്ലാസ് വിജയിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് അല്‍പം കൂടി നേരത്തെ ആയിരുന്നെങ്കില്‍ ഏറെ നന്നായിരുന്നുവെന്നും ജീവിതം ഇതിലും മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നുമാണ് നൂറുദ്ദീന്‍ പറയുന്നത്. താന്‍ പഠിച്ച സ്‌കൂളില്‍ 1990 മുതല്‍ സൈക്യൂരിറ്റി ആയി ജോലിചെയ്യുകയാണ് ഇദ്ദേഹമിപ്പോള്‍. 8000 രൂപ ശമ്പളം ലഭിക്കുന്നു.

റെയില്‍വേ, പൊലീസ് തുടങ്ങിയ തസ്തകകകളില്‍ അപേക്ഷിക്കണമെങ്കില്‍ 10ാം ക്ലാസ് ജയിക്കണം. അതാണ് പരാജയപ്പെട്ടിട്ടും പിന്മാറാതെ വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരുന്നത്. 1994ല്‍ വിവാഹിതനായതോടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടായി. ആളുകള്‍ പരിഹസിക്കാനും തുടങ്ങി. ബികോമിനു പഠിക്കുന്ന മകളുടെ സഹായത്തോടെ ഇത്തവണ ഇംഗ്ലീഷ് നല്ലനിലയില്‍ പ്രിപ്പയര്‍ ചെയ്യുന്നുണ്ടായിരുന്നു. പഠനം തുടരാനാണ് നൂറുദ്ദീന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →