ന്യൂയോര്‍ക്ക്: അലാസ്കയിലെ ആംഗറേജില്‍ രണ്ടുവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗം ഗാരി നോപ്പും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട വിമാനങ്ങലില്‍ ഒരെണ്ണം പറത്തിയിരുന്നത് ഇദ്ദേഹമായിരുന്നു. സോള്‍ഡോട്ട്ന വിമാനത്താവളത്തിനു സമീപമുണ്ടായ അപകടത്തില്‍ ഇരുവിമാനങ്ങളിലും ഉണ്ടായിരുന്നവര്‍ മരിച്ചു.
റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പ് ഒരു വിമാനത്തില്‍ തനിച്ചായിരുന്നു. നാല് വിനോദസഞ്ചാരികളുമായ പറന്ന മറ്റൊരു വിമാനവുമായാണ് കൂട്ടിയിടിച്ചത്. ഇതിലെ പൈലറ്റും ഗൈഡും മരിച്ചു. ആറുപേര്‍ സംഭവസ്ഥലത്തുവച്ചും ഏഴാമന് ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചത്. കൂട്ടിയിടിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ പതിച്ചു.

