മുംബെ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ് നല്‍കി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍. സുശാന്തിന്റെ ആത്മഹത്യക്കു പിന്നില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് വ്യക്തമാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സുശാന്തിന്റെ മരണത്തിന് തൊട്ടുതലേന്ന് രാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ മുംബൈയിലെ ഒരുവിവിഐപി പങ്കെടുത്തുവെന്നാണ് കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സൂചിപ്പിക്കുന്നത്. തനിക്ക് പ്രമുഖരുടെ പേര് വിളിച്ചുപറയാന്‍ ഭയമില്ലെന്നും, തന്നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയാല്‍ അത് ആത്മഹത്യയല്ലെന്ന് എല്ലാവരും മനസ്സിലാക്കിക്കൊള്ളണമെന്നും പറയുന്നു കങ്കണ. നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറുടെ സുഹൃത്ത്, ലോകത്തെ ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ മകന്‍, എല്ലാവരും സ്‌നേഹത്തോടെ ബേബി പെന്‍ക്വിന്‍ എന്ന് വിളിക്കുന്ന വ്യക്തി’, എന്നാണ് കങ്കണ നല്‍കുന്ന സൂചനകള്‍. ആദിത്യ താക്കറെയാണ് സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ എന്നാണ് നടിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.
ബോളിവുഡില്‍ ഒരു മൂവി മാഫിയ ഉണ്ടെന്നും അവര്‍ സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും, തന്നെയും സുശാന്തിനെയും പോലെ പുറത്തുനിന്ന് വന്നവരെ ഒതുക്കാന്‍ ശ്രമം നടത്തുന്നുവെന്നുമാണ് കങ്കണ ആരോപിച്ചിരുന്നത്.

