വെളളക്കെട്ടുകള്‍ വഴി കോവിഡ് പകരില്ലെന്ന് വിദഗ്ദര്‍

തിരുവനന്തപുരം: മഴക്കാലത്ത് വെളളക്കെട്ടുകള്‍ വഴി കോവിഡ് പകരില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. കേരളത്തില്‍ മഴകനക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു സംശയം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നും എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് പ്രസക്തിയില്ലെന്നും പറഞ്ഞു. രോഗിയായ ഒരാള്‍ വെളളത്തില്‍ തുപ്പുകയും മറ്റൊരാള്‍ അതില്‍ ചവിട്ടുകയും ചെയ്താല്‍ രോഗംപകരില്ല. എന്നാല്‍ ഇത്തരത്തില്‍ മലിനമായ ജലം ഒരാള്‍ കയ്യിലെടുത്ത് മുഖം കഴുകുകയോ വായിലൊഴിക്കുകയോ ചെയ്താല്‍രോഗം പകരാനിടയുണ്ട്. ലോകമാകെ കോവിഡിനെ പ്രതിരോധിക്കാന്‍ കഠിന ശ്രമം നടത്തുന്ന ഈ കാലയളവില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത് ആവശ്യമാണ്. മാസ്‌ക്കുകള്‍ നിര്‍ബ്ബന്ധമായും ഉപയോഗിക്കണം. മാസ്‌ക്ക് നനഞ്ഞാല്‍ മാറ്റണം. രോഗാണുക്കളെ സ്പര്‍ശിച്ചകൈകൊണ്ട് മുഖത്ത് തൊടുമ്പോഴാണ് വൈറസ് ഉളളിലെത്തുന്നത്. അതുകൊണ്ട് സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും സാനിറ്ററൈസറുകള്‍ ഉപയോഗിക്കുകയും വേണമെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →