വിശാഖപട്ടണം: 70 ടണ്‍ ഭാരമുള്ള ക്രെയിന്‍ തകര്‍ന്നുവീണു. 11 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് എച്ച്എസ്എല്ലിലാണ് ലോഡ് ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കെ ക്രെയിന്‍ തകര്‍ന്നു വീണത്. ശനിയാഴ്ച 01-08-2020, ആണ് സംഭവം. 75 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു അപകടം നടന്നതെന്ന് പറയപ്പെടുന്നു.
2 വര്‍ഷം മുമ്പ് നിര്‍മിച്ച ക്രെയിന്‍ ഇതു വരെ പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. ആദ്യമായി സ്ഥാപിച്ച് ലൊഡ് ടെസ്റ്റ് നടത്തുകയായിരുന്നു. 11 പേർ ക്രെയ്നിനു താഴെ പെട്ടു മരണമടഞ്ഞു. ഇതില്‍ നാലു പേർ എച്ച് എസ് എല്‍ ജോലിക്കാരായിരുന്നു. ബാക്കി ഏഴുപേർ കോണ്‍ട്രാക്ട് കമ്പനിയുടെ ജീവനക്കാരായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനയച്ചു.

