ജയ്പുര്‍: രാജസ്ഥാനിലെ രാഷ്ട്രീയ ഞാണിന്മേല് കളി ശമനമില്ലാതെ തുടരുകയാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബി എസ് പി എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും രാജസ്ഥാന് ഹൈകോടതി നോട്ടീസ് അയച്ചു. ഓഗസ്റ്റ് 11നകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചോദ്യംചെയ്ത് ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്രയും ബിജെപി എംഎല്‍എ മദന്‍ ദിലാവരും ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈകോടതി ഇവര്‍ക്ക് നോട്ടീസ് അയച്ചത്. സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ 17 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിഘടിച്ച് പോയെങ്കിലും ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസമായിരുന്നു. കോടതി നോട്ടീസ് വന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനി ആശങ്കയുടെ നാളുകളാണ്.
കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാര്‍ക്കും സ്പീക്കര്‍ക്കും രാജസ്ഥാന് ഹൈകോടതിയുടെ നോട്ടീസ്; ഓഗ. 11നകം മറുപടി നല്‍കണം
