ആറാട്ടുപുഴ കൂട്ടത്തല്ല് മൊബൈലില്‍ പകര്‍ത്തിയ അര്‍ജുന്‍ ഇപ്പോള്‍ നാട്ടിലെ താരം

ആലപ്പുഴ: സോഷ്യല്‍ മീഡിയയില്‍ വൈറലായ ആറാട്ടുപുഴ കൂട്ടത്തല്ല് മൊബൈലില്‍ പകര്‍ത്തിയ കൊച്ചുമിടുക്കന്‍ ഇപ്പോള്‍ നാട്ടിലെ താരമായിരിക്കുകയാണ്. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുനാണ് തന്റെ അയല്‍വാസികള്‍ നടത്തിയ കൂട്ടത്തല്ല് ചൂടോടെ പകര്‍ത്തിയത്. അത് ഇത്ര വലിയ സംഭവമാകുമെന്നൊന്നും അപ്പോള്‍ ഓര്‍ത്തതേയില്ല.

സുഹൃത്തിന്റെ വീട്ടില്‍ കളികളില്‍ ഏര്‍പ്പെട്ടിരുന്ന അര്‍ജുന്‍ വഴക്കും ബഹളവും കേട്ടാണ് രംഗത്തേക്ക് ഓടിവന്നത്. നോക്കുമ്പോള്‍ പൊരിഞ്ഞ കൂട്ടത്തല്ല് നടക്കുന്നു. തെല്ലും അമാന്തിച്ചില്ല, മൊബൈലെടുത്ത് ഷൂട്ട് ചെയ്തു. അമ്മാവന്‍ അടിയേറ്റ് വീണതു കണ്ടിട്ടും അര്‍ജുന്‍ ഷൂട്ടിങ് നിര്‍ത്തിയില്ല. അടി നടക്കുന്നതിനിടയില്‍പ്പെട്ട് തട്ടിത്തടഞ്ഞ് വീണ് നെറ്റിക്കും കാല്‍മുട്ടിലും പരിക്കേല്‍ക്കുകയും ചെയ്തു.

20ലധികം പേര്‍ ഉള്‍പ്പെട്ട കൂട്ടത്തല്ലില്‍ എട്ടോളം പേര്‍ക്ക് പരിക്കുണ്ട്. ആറാട്ടുപുഴ പെരുമ്പള്ളിയിലെ ഒരു വഴിയുടെ കാര്യത്തിനായിരുന്നു അയല്‍വാസികള്‍ ഞായറാഴ്ച ഏറ്റുമുട്ടിയത്. ഒരുമാസത്തിലധികമായി ഈ വഴിയുടെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും വരെ കൂട്ടത്തല്ലില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →