മലപ്പുറം: ജി എസ് ടി അടയ്ക്കാതെ 22,750 കിലോ അടയ്ക്ക കയറ്റുമതി ചെയ്തത് പിടികൂടിയപ്പോള്‍ വണ്ടിയും ചരക്കും വിട്ടു കിട്ടാന്‍ ഹൈക്കോടതിയില്‍ വ്യാജഹര്‍ജി നല്‍കി. പ്രശാന്ത്, പെരുമ്പിലാവ്, തൃശ്ശൂര്‍ എന്ന പേരിലാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തില്‍ അവിടെ അങ്ങനെയൊരാള്‍ ഇല്ലെന്ന് മനസിലായി.പിന്നീടുള്ള അന്വേഷണത്തിലാണ് ഹര്‍ജിക്കാരന്‍ പ്രശാന്ത് മലപ്പുറം സ്വദേശിയാണെന്ന് മനസിലായത്.
എന്നാല്‍ പ്രശാന്ത് ഇങ്ങനെയൊരു കമ്പനിയെ പറ്റിയോ ഹര്‍ജിയെ പറ്റിയോ അറിയില്ല എന്നു മൊഴി നല്‍കി. മലപ്പുറം സ്വദേശി പ്രശാന്ത് ഒരു കൂലിപ്പണിക്കാരനാണ്. ഇയാളുടെ പേരില്‍ 20 ലോഡ് അടയ്ക്കയാണ് ഇതുവരെ കയറ്റി അയച്ചിട്ടുള്ളത്. പ്രശാന്തിന്റെ പേരില്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ എടുത്താണ് തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞദിവസം പെരുമ്പാവൂരും ഇതുപോലെ ജി എസ് ടി യുടെ പേരില്‍ തട്ടിപ്പു നടത്തിയ രണ്ടു കേസുകള്‍ പുറത്തു വന്നിരുന്നു. പ്ലൈവുഡ് കമ്പനിയുടെ മറവിലാണ് ഇവിടെ തട്ടിപ്പ് നടത്തിയത്.