തമിഴ്നാട് : തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ജയരാജിന്റെ മൂത്തമകള്‍ പെര്‍സിസിന് സര്‍ക്കാര്‍ ജോലി നല്കി തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി കെ പളനി സ്വാമി നിയമന ഉത്തരവ് കൈമാറി. സെക്രട്ടറിയേറ്റില്‍ റവന്യൂ വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായിട്ടാണ് നിയമനം ലഭിച്ചിരിക്കുന്നത്. അച്ഛന്റെയും ഇളയ സഹോദരന്റെയും മരണത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തിയതായി പെര്‍സിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു. ജയരാജിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മകള്‍ക്ക് ജോലി നല്‍കിയിരിക്കുന്നത്.

