വയനാട്ടില്‍ വീണ്ടും കോവിഡ് രൂക്ഷമാകുന്നു. ഉറവിടം സൂപ്പർമാർക്കറ്റും മരണാനന്തര ചടങ്ങും

വയനാട് : ബത്തേരിയിലെ സൂപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും വാളാട് മരണാനന്തരചടങ്ങില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ചുമാണ് കൊറോണ രോഗം വ്യാപിക്കുന്നത്.

ബത്തേരിയിലെ മലബാര്‍ ട്രേഡിംഗ് കമ്പനിയിലെ 20 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 300 ലധികം പേരുണ്ടാകുമെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡ് മാനദണ്ഡങ്ങളില്ലാതെ തുറന്നു പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

തവിഞ്ഞാലില്‍ മരണാനന്തരചടങ്ങ് സംബന്ധിച്ച രണ്ടു കുടുംബങ്ങളിലെ 7 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കത്തില്‍ 110 ഓളം ആളുകളാണ് ഉള്ളത്. 95 പേരുടെ ആന്‍റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 42 പേരുടെ ഫലം പോസിറ്റീവ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ ആളുടെ മരണാനന്തരചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. ഇദ്ദേഹത്തിന് ആശുപത്രിയില്‍ കൂട്ടിരുന്ന രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടെയുള്ള പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള മൊബൈല്‍ യൂണിറ്റ് ജില്ലയിലെത്തിച്ചു.

രോഗം സ്ഥരീകരിച്ച ചിലര്‍ വാളാട് പ്രദേശത്ത് വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത നാല്‍പ്പതോളം പേര്‍ക്ക് ലക്ഷണങ്ങളുണ്ട്. വാളാട് ഡൗണ്‍ പൂര്‍ണമായും അടച്ചു.

കോവിഡ് ബാധിച്ചവര്‍ 402 പേരാണ്. 246 പേര്‍ രോഗവിമുക്തരായി. 155 പേരാണ് ചികിത്സയിലുള്ളത്. ഒരാളാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

തിങ്കളാഴ്ച, 27-07-2020-ന് 17 പേരുടെ രോഗം സ്ഥിരീകരിച്ചു. 49 പേർ രോഗവിമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല.

കണ്ടൈന്‍റ്മെന്‍റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം

Sl. No.


LSGs needing special
attention
Containment Zones (Ward)
1തിരുനെല്ലിഎല്ലാ വർഡുകളും
2തൊണ്ടർനാട്1, 2, 3, 4, 5, 10, 11, 12, 13, 15
3മുല്ലംകൊള്ളി എല്ലാ വർഡുകളും
4കണിയാമ്പറ്റ15, 16, 17
5പുല്‍പ്പള്ളി എല്ലാ വർഡുകളും
6മാനന്തവാഡി മുനിസിപ്പാലിറ്റി16
7കല്‍പ്പറ്റ18 -രട്ടക്കൊള്ളി പനിയക്കോളനി
8എടവക12, 16, 17
9വെള്ളമുണ്ട2, 3, 4, 9
10പടിഞ്ഞാറത്തറ1, 16
11തവിഞ്ഞാല്‍1, 2
12നൂല്‍പ്പുഴ14, 15, 16, 17
13നെന്‍മേനി3, 4
14സുല്‍ത്താന്‍ ബത്തേരി)15, 23,24
Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →